പി.കെ ഫിറോസിന്റെ അറസ്റ്റ്. പ്രവര്‍ത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി.

പി.കെ ഫിറോസിന്റെ അറസ്റ്റ്. പ്രവര്‍ത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത്  യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി.

മലപ്പുറം: തിരുവനന്തപുരത്ത് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രവര്‍ത്തകരോട് പ്രതിഷേധങ്ങള്‍ക്കു ആഹ്വാനം ചെയ്തു യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി.
ജില്ലാ ആസ്ഥാനത്തും പഞ്ചായത്ത് തലങ്ങളിലും പ്രകടനം നടത്താനാണ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. ഇടത് ദുര്‍ഭരണത്തിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണെന്നു തുടങ്ങുന്ന കുറിപ്പില്‍. ഫിറോസിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും ആഹ്വാനം ചെയ്തു. ഇന്നു ഉച്ചക്ക് ഒരുമണിയോടെ തിരുവനന്തപുരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കന്റോണ്‍മെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സേവ് കേരള മാര്‍ച്ചിന്റെ പേരിലെടുത്ത കേസിലെ 28 പേരില്‍ ഒന്നാം പ്രതിയാണ് പി.കെ ഫിറോസ്.
18ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ ഇപ്പോളും റിമാന്റില്‍ തുടരുകയാണ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജില്ല ആസ്ഥാനത്തും പഞ്ചായത്ത് തലത്തിലും പ്രകടനം നടത്തണമെന്നാണ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രതഷേധക്കുറിപ്പില്‍ പറയുന്നത്.

Sharing is caring!