ബൈക്കും കാറും കൂട്ടിയിടിച്ച് മലപ്പുറത്തെ 24കാരന്‍ മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് മലപ്പുറത്തെ 24കാരന്‍ മരിച്ചു

മലപ്പുറം: പുലാമന്തോളിനടുത്ത് തിരുനാരായണപുരം യു പി അങ്ങാടിയില്‍ ബൈക്കും കാറും കൂട്ടിമുട്ടി യുവാവ് മരിച്ചു. കുന്നക്കാവ് സ്വദേശി കൊരോടിയില്‍ പരേതനായ വേലായുധന്റെ മകന്‍ ധനേഷ് (24 ) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കുന്നക്കാവ് സ്വദേശി അമ്പലപ്പറമ്പില്‍ സുജേഷ് (22) നെമൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി 7 മണിയോടെ യാണ് അപകടം. ഇരുവരും ഏലംകുളത്തു നിന്നും പുലാമന്തോളില്‍ പോയി മടങ്ങവേയാണ് അപകടം. കാറും ബൈക്കും ഒരേ ദിശയില്‍ തന്നെയായിരുന്നു. കാറിനെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കവെയാണ് ഇരു വാഹനങ്ങളും കുട്ടിയിടിച്ചതെന്ന് സംശയിക്കുന്നു. ശോഭയാണ് ധനേഷിന്റെ അമ്മ. സഹോദരങ്ങള്‍: ധ്യാന, ദര്‍ശന, ധന്യ .
ധനേഷിന്റെ മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍.

Sharing is caring!