11കാരിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

11കാരിയെ  മാതാവിന്റെ  സഹായത്തോടെ പീഡിപ്പിച്ച മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

മലപ്പുറം: 11കാരിയെ കാമുകിയായ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച മലപ്പുറം കേരള ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. മലപ്പുറം കേരളാ ബാങ്കിലെ ക്ലാര്‍ക്കായ സയ്യിദ് അലി അക്ബര്‍ ഖാനാണ് (39)അറസ്റ്റിലായത്.
തിരുവന്തപുരം സ്വദേശിനിയായ പെണ്‍കുട്ടി മാതാവിനോടൊപ്പം മലപ്പുറത്തെത്തിയപ്പോഴാണ് ഒന്നിലേറെ തവണ പീഡനത്തിനിരയായതെന്നാണ് പരാതി. സംഭവത്തില്‍ മാതാവിന്റെ മൗനാനുവാദവും ഉണ്ടായതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. മാതാവിന്റെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാല്‍ ഇവരെയും പ്രതിചേര്‍ത്തു. തിരുവനന്തപുരം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ചെയ്തതെങ്കിലും സംഭവം നടന്നത് മലപ്പുറത്തായതിനാല്‍ മലപ്പുറം വനിതാ പോലീസിന് കേസ് കൈമാറുകയായിരുന്നു.
പ്രതിയായ അലി അക്ബര്‍ ഖാന്‍ വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. ഇതിനു പുറമെ ഇയാളുടെ ഭാര്യ നിലവില്‍ ഭര്‍ഭിണിയുമാണ്. കോടതിയില്‍ ഹാജരക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!