മലാശയത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി 60കാരന്‍ കരിപ്പൂരില്‍ പിടിയില്‍

മലാശയത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി 60കാരന്‍ കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി 60കാരന്‍ കരിപ്പൂരില്‍ പിടിയില്‍. 176 ഗ്രാം സ്വര്‍ണമിശ്രിതം അങ്ങാടിയ നാല് ക്യാപ്‌സൂള്‍ രൂപത്തിലുള്ള സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാന്‍ (60)ആണ് പിടിയിലയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തതോടെയാണ് ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകള്‍ കസ്റ്റംസ് പിടികൂടിയത്. യുവാക്കളെയും മധ്യവയസ്‌കരേയും കാരിയര്‍മാരാക്കി സ്വര്‍ണം കള്ളക്കടത്തു നടത്തുന്ന പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി പ്രായമേറിയ യാത്രക്കാരെയും സ്വര്‍ണക്കടത്തിന് ഉപയോഗിക്കാനുള്ള പുതിയ നീക്കം കസ്റ്റംസിനെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് . സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.
അതേസമയം കരിപ്പൂരില്‍ മലാശയത്തില്‍ കടത്താന്‍ ശ്രമിച്ച 48.45 ലക്ഷം രൂപയുടെ സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 48.45 ലക്ഷം രൂപ വില മതിക്കുന്ന 869 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. . എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ തെക്കേ ചേനങ്ങര ഷറഫുദീനില്‍ (24) നിന്നും ആണ് 935 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം 3 ക്യാപ്‌സുലുകള്‍ ആയി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചു വന്ന നിലയില്‍ കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടിയത് . പിടികൂടിയ സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ ആണ് 869 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണം ലഭിച്ചത് . കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത പ്രതിഫലമായ 70000 രൂപക്ക് വേണ്ടിയാണ് ഷറഫുദീന്‍ ഈ സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതെന്ന് ആണ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്.

Sharing is caring!