പുതുപൊന്നാനിയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പുതുപൊന്നാനിയിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

എടപ്പാള്‍: പുതുപൊന്നാനിയില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കാര്‍യാത്രികനായ ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്.സഹയാത്രികരായ ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാര്‍ ഡ്രൈവര്‍ രാജേഷ് എന്നിവരെ പൊന്നാനി ആശുപത്രിയിലും പിന്നീട് എടപ്പാള്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതുപൊന്നാനി അല്‍ഫ ഹോട്ടലിന് സമീപം ചരക്കു ലോറിയും എര്‍ട്ടിഗ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

Sharing is caring!