മലദ്വാരത്തില്‍ കടത്തിയ സ്വര്‍ണവുമായി 24കാരന്‍ കരിപ്പൂരില്‍ പിടിയില്‍

മലദ്വാരത്തില്‍ കടത്തിയ സ്വര്‍ണവുമായി 24കാരന്‍ കരിപ്പൂരില്‍ പിടിയില്‍

കൊണ്ടോട്ടി: ദുബായില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 48.45 ലക്ഷം രൂപ വില മതിക്കുന്ന 869 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ തെക്കേ ചേനങ്ങര ഷറഫുദീനില്‍ (24) നിന്നാണ് 935 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സൂള്‍ രൂപത്തില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത 70000 രൂപക്കാണ് ഷറഫുദീന്‍ സ്വര്‍ണക്കടത്ത് നടത്തിയത്.

Sharing is caring!