ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ യുവാവ് മരിച്ചു

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ യുവാവ് മരിച്ചു

മലപ്പുറം: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ 29കാരനായ യുവാവ് മരിച്ചു. സി പി ഐ എം ആലുങ്ങല്‍ ബ്രാഞ്ചംഗവും മുന്‍ തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗവുമായ മൂന്നിയൂര്‍ വെളിമുക്ക് ആലുങ്ങല്‍ എന്‍ പി കൃഷ്ണന്റെ മകന്‍ ജോബിന്‍ (29) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എടപ്പാള്‍ – തവനൂര്‍ റോഡിലാണ് അപകടം.സഹപാഠിയുടെ വിവാഹത്തില്‍ പങ്കെടുത്ത് ആലപ്പുഴയില്‍ നിന്നും സുഹൃത്തിനോടപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു ജോബിന്‍. പരിക്കേറ്റ സുഹൃത്ത് ആലുങ്ങല്‍ കാവുങ്ങല്‍ നാസറിന്റെ മകന്‍ അജ്‌നാസിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ തന്നെ ജോബിനെ എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊന്നാനി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഡി വൈ എഫ് ഐ ആലുങ്ങല്‍ യൂണിറ്റ് കമ്മറ്റിയംഗമാണ് ജോബിന്‍.
മാതാവ്: സുലോചന. സഹോദരിമാര്‍: ജിന്‍സി, ഡെയ്‌സി.

Sharing is caring!