ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറത്തെ 23കാരന്‍ മരിച്ചു

ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറത്തെ 23കാരന്‍ മരിച്ചു

മലപ്പുറം: കഴിഞ്ഞ ദിവസം രാത്രി പുത്തനങ്ങാടി സൈക്ക ഹോട്ടലിന് സമീപം വെച്ച് ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് പുത്തനങ്ങാടി സ്വദേശി
അന്‍സാര്‍ 23 വയസ് മരണപെട്ടു, ഉടനെ എം ഇ എസ്‌മെ ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സി പി എം അങ്ങാടിപ്പുറംപുത്തനങ്ങാടി ബ്രാഞ്ച് കമ്മിറ്റി അീഗമാണ് . മാസങള്‍ക്ക് മുന്‍പും ഇതേ സ്ഥലത്ത് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചിരുന്നു. നിരവധി ചെറു അപകടങ്ങളും ഇവിടെ പതിവാണ്, റോഡിലെവളവ് കള്‍ കഴിഞ്ഞ് അമിത വേഗതയില്‍ വരുന്ന വാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തില്‍ പെടുന്നത് എന്ന് നാട്ടു ക്കാര്‍ പറയുന്നു. ഇതുകാരണം സ്പീഡ് ബ്രക്കര്‍ വേണമെന്ന ആവശ്യം മുന്‍പേ തന്നെ നാട്ടുകാര്‍ അധികൃതരോട് ആവശ്യപെട്ടിരുന്നു.പിതാവ് :ഇഖ്ബാല്‍, മതാവ്: മൈമൂന.സഹോദരി .ജുമാന,
സഹോദരന്‍ .ഷാഫി.ഭാര്യ,ഷബ്‌നമകള്‍ .. ഇസാ മെഹറിന്‍ (4 മാസം)

Sharing is caring!