13 കാരിക്ക് പീഡനം : രണ്ടാനമ്മയുടെ പിതാവ് റിമാന്റില്‍

മഞ്ചേരി : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവായ 62 കാരനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. 2022 ഒക്ടോബര്‍ അഞ്ചിന് വഴിക്കടവ് ആലപ്പൊയിലിലെ വീട്ടിലാണ് സംഭവം. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ കുട്ടി പിതാവിനും രണ്ടാനുമ്മയ്ക്കുമൊപ്പം താമസിച്ചു വരികയായിരുന്നു. പ്രതിയെ ജഡ്ജി എസ് നസീറ ജനുവരി 25 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചു. വഴിക്കടവ് എസ് ഐ ഒ കെ വേണുവാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]