ബാലികാ പീഡനം : യുവാവ് റിമാന്റില്‍

മഞ്ചേരി : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ നല്കി വശീകരിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാന്റില്‍. പുല്‍പ്പറ്റ ഞാവല്‍ കളത്തുംപടി മുഹമ്മദ് മുഹ്സിന് (24)നെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. 2021 ഡിസംബര്‍ നാലു മുതല്‍ പലതവണ കുട്ടിയെ യുവാവ് എടവണ്ണ ബസ് സ്റ്റാന്റില്‍ നിന്നും ബൈക്കില്‍ കയറ്റി നിലമ്പൂര്‍ തേക്ക് പ്ലാന്റിലും മറ്റും കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ഇന്റിമേഷന്‍ പ്രകാരമാണ് എടവണ്ണ പൊലീസെത്തി മൊഴിയെടുത്തതും കേസ് രജിസ്റ്റര്‍ ചെയ്തതും.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]