പണമില്ലാത്ത കായിക പ്രേമികളെ അവഹേളിച്ച് മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകരെ അവഹേളിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. പട്ടിണി കിടക്കുന്ന ക്രിക്കറ്റ് ആരാധകർ കളി സ്റ്റേഡിയത്തിൽ വന്ന് കാണേണ്ടെന്ന് മന്ത്രി. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നികുതി വർധിപ്പിച്ചതുമായ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന നികുതി 12 ശതമാനമായാണ് ഉയർത്തിയത്. ഇതോടോ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും, 2000 രൂപയുടെ ടിക്കറ്റിന് 240 രൂപയും വിനോദനികുതിയായി നൽകണം. 18% ജി എസ് ടിക്ക് പുറമേയാണ് ഈ നികുതിയും.
കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് നിരക്ക് കുറച്ചില്ല. സംഘാടകർ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]