സ്വകാര്യ ബസ്സും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികനായ മലപ്പുറത്തെ വിദ്യാര്‍ത്ഥി മരിച്ചു

സ്വകാര്യ ബസ്സും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികനായ മലപ്പുറത്തെ വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: സ്വകാര്യ ബസ്സും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികനായ മലപ്പുറത്തെ വിദ്യാര്‍ത്ഥി മരിച്ചു.പൊന്നാനി സ്വദേശി പുതുവീട്ടില്‍ ബാബുവിന്റെ മകന്‍ അബ്രാര്‍ (17) ആണ് മരിച്ചത്. അയിലക്കാട് സ്വദേശി വലിയകത്ത് ഷബീറലി (17), തൃക്കണാപുരം പൂതളശ്ശേരി അമര്‍നാഥ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്.അയിലക്കാട് -അത്താണി റോഡില്‍ വെച്ചാണ് അപകടം നടന്നത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.എടപ്പാള്‍ വെസ്റ്റേണ്‍ കോളേജിലെ
പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അബ്രാര്‍.

Sharing is caring!