മലപ്പുറം ചട്ടിപ്പടിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം ചട്ടിപ്പടിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുറം ചട്ടിപ്പടിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങല്‍ മൊയ്തീന്റെ മകന്‍ ബീരാന്‍ കുട്ടി എന്ന കോയ(52)യാണ് മരണപ്പെട്ടത്. ചേളാരി റോഡില്‍ ആലിന്‍ചുവടിനടുത്ത് ചെളളി വളവില്‍ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നും തിരുരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലില്‍ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടികയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓട്ടോ ക്കുള്ളില്‍ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാര്‍ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫിലേക്ക് പോകുന്ന അയല്‍വാസിയുടെ ലഗേജുമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ
മാതാവ് – ബീക്കുട്ടിഭാര്യ: നജ്മുന്നിസ, മക്കള്‍: ഷറഫുദ്ദീന്‍ (മസ്‌കറ്റ്), ഷംസുദ്ദീന്‍, ഷംസിയ, മരുമകന്‍: ഷരീഫ്(പുത്തനത്താണി).

Sharing is caring!