വിദ്യാര്‍ത്ഥിനിയെ ‘പ്രണയിച്ച’ മലപ്പുറത്തെ 22കാരന് റിമാന്റില്‍

മഞ്ചേരി : പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് നേരിട്ടും ഫോണ്‍ മുഖേനയും വശീകരിച്ച് വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ യുവാവിനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. ബുധനാഴ്ച പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്ത അമരമ്പലം ടി കെ കോളനിയില്‍ പൂന്താനത്ത് മുഹമ്മദ് ഷഹിന്‍ (22)നെയാണ് ജഡ്ജി എസ് നസീറ ജനുവരി 18 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്. 2022 നവംബര്‍ 12ന് ഉച്ചക്ക് ഒരു മണിക്ക് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ചുള്ളിയോട് ഭാഗത്തേക്ക് കൊണ്ടു പോയ യുവാവ് 2023 ജനുവരി മൂന്നിന് ബൈക്കില്‍ കയറ്റി നിലമ്പൂര്‍ തേക്ക് മ്യൂസിയം ചന്തക്കുന്ന് ബംഗ്ലാവ് കുന്ന്, കക്കാടംപൊയില്‍ എന്നിവിടങ്ങളിലും കൊണ്ടുപോയിരുന്നു. തിരിച്ചെത്തിയ പെണ്‍കുട്ടി അന്നു തന്നെ മാതാവിനെയും കൂട്ടി പൂക്കോട്ടുംപാടം പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി കെ കോളനിയില്‍ വെച്ച് നാലിന് പ്രതി അറസ്റ്റിലാകുന്നത്. പൂക്കോട്ടുംപാടം പൊലീസ് ഇന്‍സ്പെക്ടര്‍ സി എന്‍ സുകുമാരനാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]