സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

മലപ്പുറം: സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി അബ്ദുള്‍ റാഷിദ്അറസ്റ്റില്. സ്വന്തം വീടായ പിലാശ്ശേരി വാവൂര് കരിമ്പില്‍ വീട്ടില്‍നിന്ന് നാല് പവനോളം വരുന്ന സ്വര്‍ണ്ണം പ്രതി മോഷ്ടിച്ചെന്നാണ് കേസ്. 24നായിരുന്നു സംഭവം. പ്രതിയുടെ സഹോദരന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ്റാഷിദാണ് മോഷണംനടത്തിയതെന്ന് പൊലീസ് കണ്ടെടുത്തത്.
എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പൊലീസ് മോഷണ മുതല്‍ കണ്ടെടുത്തു. പലപ്പോഴായി വീട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം പണയം വച്ച് ധൂര്‍ത്തടിച്ചത് മറച്ചുവയ്ക്കാനാണ് ഒരു മോഷണംകൂടി പ്രതി നടത്തിയത്. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയില്‍ ഹാജരാക്കി . വാഴക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് . അന്വേഷണ സംഘത്തില്‍ സിപി.ഒമാരായ അഹമ്മദ് കബീര്‍, അബ്ദുള്‍ ബാസിത് ,സുമേഷ് എന്നിവരും പങ്കെടുത്തു
അതേ സമയം പ്രതി കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്നും ഇതിന് പുറമെ മറ്റു മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യംചെയ്തതില്‍നിന്നാണു മോഷണ മുതല്‍ കണ്ടെടുത്തത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]