ബീവറേജസ് കോര്‍പ്പറേഷന്റെ പെരിന്തല്‍മണ്ണ ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതിയെ നാല് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ പൊലീസ്.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതിയെ നാല് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ പൊലീസ് . യു.പി ചില്‍ക്കാന ഷഹരന്‍പൂര്‍ സ്വദേശി ഷഹജാദിനെയാണ് (24) പിടികൂടിയത്.
22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി 10ന് ഔട്ട്ലെറ്റ് അടച്ച് ജീവനക്കാര്‍ പോയിരുന്നു. പ്രതി പുലര്‍ച്ചെ മൂന്നോടെയാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയത്. 22ലെ കളക്ഷന്‍ ആയ 25 ലക്ഷത്തോളം രൂപ ചെസ്റ്റില്‍ സൂക്ഷിച്ചിരുന്നു. കാഷ് കൗണ്ടറിലെ വലിപ്പുകള് തുറന്ന പ്രതി ചെസ്റ്റ് പൊളിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് മദ്യക്കുപ്പികള്‍ മോഷ്ടിക്കുകയായിരുന്നു.
കോതമംഗലം സ്റ്റേഷന് പരിധിയില്‍ 2021ല്‍ എ.ടി.എം കുത്തിപ്പൊളിച്ചതിനും വ്യാപാരസ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിനും പ്രതിക്കെതിരെ കേസുകളുണ്ട്. മുവാറ്റുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലും ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ട്. പ്രതി ഈ വര്‍ഷം ആദ്യമാണ് ജയിലില്‍ നിന്നിറങ്ങിയത്. പ്രതിയെ പെരിന്തല്‍മണ്ണ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ സി.ഐ അലവി, എസ്.ഐ യാസിര്‍, എസ്.സി.പി.ഒമാരായ കെ.എസ്. ഉല്ലാസ് , ജയേഷ്, മിഥുന്, ഷജീര്‍, നികില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]