മലപ്പുറം ചെമ്മാട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറം ചെമ്മാട്  ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവ്  മരിച്ചു

മലപ്പുറം: ചെമ്മാട് കരിപറമ്പിനടുത്ത തൃക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞു ഇതരസംസ്ഥാന തൊഴിലാളി മരിച്ചു . ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയിലുള്ള പഴയ മതിലില്‍ ഇടിച്ചു സ്ലാബില്ലാത്ത ആഴമേറിയ ഓടയിലേക്ക് വീഴുകയായിരുന്നു. കുറച്ചപ്പുറമുള്ള സ്ലാബിന്റെ അടിയിലേക്ക് കയറിയ രീതിയിലാണ് ബൈക്ക് കാണപ്പെട്ടത് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുചാന്ത് രജക്(34) ആണ് മരിച്ചത് ചെമ്മാട്ടെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു.കൂടെയുണ്ടായിരുന്ന സൂരജ് സാമന്ത് റായ്ക്കും (15) ഗുരുതര പരിക്കുണ്ട് പരപ്പനങ്ങാടി ബി ഇ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

Sharing is caring!