ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ മലപ്പുറം ചങ്ങരംകുളത്ത് അക്രമണം

ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ മലപ്പുറം ചങ്ങരംകുളത്ത്  അക്രമണം

മലപ്പുറം: കുട്ടികളുടെ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ മലപ്പുറം ചങ്ങരംകുളത്ത് മദ്യപിച്ചുവന്ന സംഘത്തിന്റെ അക്രമണം. അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. സംഘംതങ്ങളെ ഒരു കാരണവുമില്ലാതെ വടിയും പട്ടികയും കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പരാതിപ്പൈട്ടു.
കരോള്‍ പരിപാടികള്‍ക്കായി കുട്ടികള്‍ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അതിന് മുന്‍പേ അക്രമിസംഘം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

Sharing is caring!