മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ച 20കാരന് അമ്മാവന് റിമാന്റില്‍
മഞ്ചേരി : മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ച 20കാരന് അമ്മാവന് റിമാന്റില്‍. അറസ്റ്റിലായ 20കാരനായ മാതൃസഹോദരനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 21നാണ് കേസിന്നാസ്പദമായ സംഭവം. ഡിസംബര്‍ 9ന് കുട്ടി സ്കൂളിലെ അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. പരാതി നല്‍കിയതോടെ മുങ്ങിയ പ്രതി തിരുവനന്തപുരം കിളിമാനൂര്‍ ബസ് സ്റ്റാന്റിലെ ബേക്കറില്‍ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ് ഐ എം സത്യനാഥനും സി പി ഒ ലക്ഷ്മണനും കിളിമാനൂരിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂരങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്ത പ്രതിയെ ഡിസംബര്‍ 27 വരെ റിമാന്റ് ചെയ്ത് തിരൂര്‍ ജയിലിലേക്കയച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




