കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നീന്തല്‍കുളത്തില്‍ മലപ്പുറത്തെ 22കാരന്റെ ദുരൂഹ മരണം. പോലീസ്അന്വേഷണം തുടങ്ങി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നീന്തല്‍കുളത്തില്‍ മലപ്പുറത്തെ 22കാരന്റെ ദുരൂഹ മരണം. പോലീസ്അന്വേഷണം തുടങ്ങി

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നീന്തല്‍കുളത്തില്‍ മലപ്പുറത്തെ 22വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ്അന്വേഷണം തുടങ്ങി. മലപ്പുറം എടവണ്ണ എസ്.എച്ച്.എം.ജി.വി.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എഴുത്തുകാരനുമായ കല്ലിടുമ്പ് അബ്ദുള്ളകുട്ടിയുടെ മകന്‍ ഷെഹന്‍(22)ആണ് മരണപ്പെട്ടത്. ഇന്നു രാവിലെയാണ് നീന്തല്‍കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.30 ഓടെ പതിവായി നീന്തല്‍ കുളം തുറന്നിരുന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെ മതില്‍ചാടിക്കടന്നാണ് കുട്ടികള്‍ നീന്തല്‍കുളത്തില്‍ എത്തിയത്. ഷെഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ മൊഴിയെടുക്കുന്നുണ്ട്.
മാതാവ് : റുമാന എം. സഹോദരി : ഹെന്ന പി

Sharing is caring!