ഫൈനലിന് വിസില്‍ മുഴങ്ങും മുമ്പെ മൂരി ബിരിയാണി വിളമ്പി മലപ്പുറത്തെ അര്‍ജന്റീന ഫാന്‍സ്

ഫൈനലിന് വിസില്‍ മുഴങ്ങും  മുമ്പെ മൂരി ബിരിയാണി  വിളമ്പി മലപ്പുറത്തെ  അര്‍ജന്റീന ഫാന്‍സ്

മലപ്പുറം: ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പെ മൂരിയെ അറുത്ത് ബിരിയാണി വിളമ്പി മലപ്പുറത്തെ അര്‍ജന്റീന ഫാന്‍സ്. വലമ്പൂരിലെ അര്‍ജന്റീന ഫാന്‍സ് ആരാധകരായ മുര്‍ഷിദ് വലമ്പൂര്‍, ഫൈസല്‍ വലമ്പൂര്‍ തുങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബിരിയാണി വിതരണം. ഈ ബിരിയാണി വിതരണത്തിന് പിന്നിലൊരു കഥയുണ്ട്. ലോകകപ്പിലെ കന്നി മത്സരത്തില്‍ അര്‍ജന്റീന സൗദിയോട് പരാജയപ്പെട്ടതോടെ സുഹൃത്തുക്കളോട് ബെറ്റടിച്ചാണ് അര്‍ജന്റീന ഫൈനല്‍ മത്സരത്തിലെത്തിയാല്‍ മൂരി അറുത്ത് ബിരിയാണിയുണ്ടാക്കുമെന്ന് ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്നു മുഴുവന്‍ മത്സരങ്ങളും വിജയിച്ച് അര്‍ജന്റീന ഫൈനല്‍ മത്സരത്തിലെത്തിയതോടെയാണ് ഇവര്‍ വാക്കുപാലിച്ചത്. അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വിയില്‍ മറ്റു ഫാന്‍സുകാരുടെ കളിയാക്കലുകള്‍ക്കിടയില്‍ വന്ന വാശിക്കാണ് ഇത്തരത്തിലൊരു ബെറ്റ് വെച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അര്‍ജന്റീന ഫൈനലില്‍ എത്തുമെന്നും ഇത് ആഘോഷിക്കാന്‍ ഞങ്ങള്‍ മൂരിയെ അറുത്ത് ഇവിടുത്തെ ഫാന്‍സുകാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുമെന്നുമായിരുന്നു ബെറ്റ്. ഫാന്‍സ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയാണ് മൂരിയെ അറുത്തതും ബിരിയാണി ഉണ്ടാക്കിയതും വിതരണം ചെയ്തതും. മൂര്‍ഷിദ് കലമ്പറമ്പന്‍, ഷംസു മൂന്നാക്കല്‍, ഷഫീഖ്, ഉസ്്മാന്‍, ഫൈസല്‍, സലാഹുള്ള, ഉണ്ണിക്കൃഷ്ണന്‍, മന്‍സൂര്‍, അജ്മല്‍, റഷീദ് തുടങ്ങിയവരാണ് നേതൃത്വം നല്‍കിത്.
ഖത്തറിലാണ് ലോകകപ്പ് ഫൈനല്‍ നടന്നതെങ്കിലും കേരളത്തില്‍ ചില്ലറ ആവേശമല്ല ഉണ്ടായിട്ടുള്ളത്. അര്‍ജന്റീന തോറ്റാലും ജയിച്ചാലും വരെ പന്തായങ്ങളാല്‍ നിറഞ്ഞിരുന്നു. സൗജന്യ ബിരിയാണി മതല്‍ മൊട്ടയടി വരെ പന്തായത്തില്‍ എത്തി.
മെസിപ്പട കപ്പുയര്‍ത്തിയാല്‍ സൗജന്യബിരിയാണി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി സഹദ് രംഗത്തുവന്നിരുന്നു. പന്തയത്തില്‍ അര്‍ജന്റീനന്‍ ആരാധകരാണ് മുന്‍പന്തിയിലുള്ളത്. അര്‍ജന്റീന കപ്പടിച്ചാല്‍ തൃശൂരില്‍ ഹോട്ടലുടമ ആയിരം പേര്‍ക്കാണ് ബിരിയാണി വാഗ്ദാനം ചെയ്തത്. മാത്രമല്ല മറ്റൊരു ഹോട്ടലിലെ മുഴുവന്‍ ഭക്ഷണവും കഴിക്കാനെത്തുന്നവര്‍ക്ക് പ്രത്യേകിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് വരെ പന്തായം ഉയര്‍ന്നു. അര്‍ജന്റീന ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിക്കാന്‍ വരെ തയ്യാറായി് ആരാധകര്‍ രംഗത്തുവന്നിരുന്നു.

Sharing is caring!