ഗിന്നസ് വേൾഡ് പെനാൽറ്റി കിക്ക് ഷൂട്ട്‌ ഔട്ട്‌ ജനുവരി 10ന് മഞ്ചേരിയിൽ നടക്കും 

ഗിന്നസ് വേൾഡ് പെനാൽറ്റി കിക്ക് ഷൂട്ട്‌ ഔട്ട്‌ ജനുവരി 10ന് മഞ്ചേരിയിൽ നടക്കും 

മലപ്പുറം: തുടർച്ചയായി 12 മണിക്കൂർ കൊണ്ട് കൂടുതൽ പെനാൽറ്റി കിക്കുകൾ എടുത്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗിന്നസ് വേൾഡ് പെനാൽറ്റി ഷൂട്ടൗട്ട് ജനുവരി 10ന് മഞ്ചേരി ജില്ലാ സ്പോർട്സ് കോംപ്ലക്സ് &ഫുട്ബോൾ അക്കാദമി സ്റ്റേഡിയത്തിൽ (പയ്യനാട് സ്റ്റേഡിയം) നടക്കും. പരിപാടിയുടെ ട്രയൽ പ്രോഗ്രാം ഡിസംബർ 21ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. സ്കൂൾ കോളജ് വിദ്യാർഥികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർട്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ,വിദ്യാർഥി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ്‌ ഗിന്നസ് വേൾഡ് പെനാൽറ്റി കിക്ക് ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്. 12 മണിക്കൂറിനുള്ളിൽ പെനാൽറ്റി കിക്ക് ഷൂട്ടൗട്ടിൽ ഏറ്റവും കൂടുതൽ ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നിന്ന് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പെനാൽറ്റി കിക്ക് ഷൂട്ട്‌ ഔട്ട്‌ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി യോഗം ചേർന്നു. യോഗം കായിക യുവജന കാര്യാലയം ഡയറക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെവലപ്പ്മെന്റ് കമ്മീഷണർ രാജീവ്കുമാർ ചൗധരി അധ്യക്ഷനായി.എ. ഡി. എം എൻ.എം മെഹറലി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. പി അനിൽ കുമാർ, ഗിന്നസ് റെക്കോർഡ് അഡ്മിനിസ്ട്രേറ്റർ ശൈലജ, മലപ്പുറം നഗരസഭ സ്ഥിരം സമിതി ചെയർമാൻ പി.കെ.അബ്ദുൾ ഹക്കീം, എം.ജിതേഷ്, കേരള സംസ്ഥാന സ്പോർട്സ് അംഗം ആഷിക് കൈനിക്കര , എം.എസ്.പി. അസി.കമ്മാണ്ടന്റ് പി.ഹബീബ് റഹ്മാൻ, എന്നിവർ സംസാരിച്ചു. ജില്ലാതല ഉദ്യേഗസ്ഥരും ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളും സ്പോർട്സ് കൗൺസിൽ കോച്ചുമാരും യോഗത്തിൽ പങ്കെടുത്തു.

Sharing is caring!