വില്‍പ്പനക്കായി പാക്കറ്റുകളില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നിലമ്പൂര്‍: വില്‍പ്പനക്കായി പാക്കറ്റുകളില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ മണലോടി സ്വദേശി ചുണ്ടിയാന് മൂച്ചി തന്‍വീറി (28) നെയാണ് നിലമ്പൂര്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ചന്തക്കുന്ന് മൈലാടി പാലത്തിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 12 പാക്കറ്റുകളായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. മുമ്പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]