മലപ്പുറം അരിയല്ലൂരില്‍ കാറിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

മലപ്പുറം  അരിയല്ലൂരില്‍ കാറിടിച്ച്  പരിക്കേറ്റയാള്‍  മരിച്ചു

പരപ്പനങ്ങാടി: കാറിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. ഡിസംബര്‍ ഏഴ് ബുധനാഴ്ചയാണ് അരിയല്ലൂര്‍ വളവില്‍ രാത്രി എട്ട് മണിയോടെ വഴിയാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. ബൈക്കില്‍ പിന്തുടര്‍ന്ന നാട്ടുകാരാണ് ചെട്ടിപ്പടിയില്‍ വെച്ച് പിടികൂടിയത് പരിക്കേറ്റ അരിയല്ലൂര്‍ തെക്കെക്കാട്ടില്‍ മാധവന്റെ മകന്‍ മധുസൂദനനെ(47) അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡി:കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. അമ്മ:മൈഥിലിസഹോദരങ്ങള്‍ :മദന മോഹനന്‍ (ഫയര്‍ ഫോഴ്‌സ് ) ,മന്‍മഥന്‍ (താനൂര്‍ പോലീസ് )

Sharing is caring!