ഓട്ടോറിക്ഷ ഇടിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരന്‍ മരിച്ചു

ഓട്ടോറിക്ഷ ഇടിച്ച്  കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി  ജീവനക്കാരന്‍ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലത്ത് ഓട്ടോറിക്ഷ ഇടിച്ച് പരിക്കെറ്റ് ചികിത്സയിലായിരുന്ന യൂണിവേഴ്‌സിറ്റി ജീവനക്കാരന്‍ മരിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറി അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ആലപ്പുഴ ചേര്‍ത്തല ശങ്കരമംഗലം പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ മകന്‍ മധുസൂദനന്‍(54)ആണ് മരണപ്പെട്ടത്.
കഴിഞ്ഞ നവംബര്‍ 30 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് സ്റ്റോറിന് മുമ്പില്‍ ദേശീയ പാതയില്‍ വച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. മാതാവ് : പരേതയായ ലീലാമ്മ. സഹോദരങ്ങള്‍ :ഗീത, പ്രതാപ് കുമാര്‍, സിന്ധു, പരേതനായ ലക്ഷ്മണകുമാര്‍.

Sharing is caring!