മലപ്പുറത്ത് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തൂര്‍ പള്ളിക്കല്‍ അമ്പലപ്പടി വള്ളിക്കോട്ടുചാലില് സായിരാജ് (33) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെ അങ്കപ്പറമ്പിനു സമീപം വയക്കാറത്തുപടി ഇറക്കത്തിലാണ് അപകടം നടന്നത്. പുത്തൂര്‍ പള്ളിക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സായിരാജിന്റെ ബൈക്കില്‍ തെറ്റായ ദിശയില്‍ കയറിവന്ന ക്രൂയിസര്‍ വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയാണ് 12.30 ഓടെയാണ് മരണപ്പെട്ടത്.
പിതാവ്: കൃഷ്ണന് മാതാവ്: വള്ളി സഹോദരങ്ങള്‍: സനല്‍രാജ്, കൃഷ്ണപ്രിയ.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി