മലപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

മലപ്പുറത്ത് യുവതിയെ  കൊലപ്പെടുത്തിയ പ്രതി പിടിയില്‍

മലപ്പുറം: 2012ല്‍ മലപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടാതെ മുങ്ങി നടന്ന പ്രതി പിടിയില്‍.വടക്കേക്കാട് സ്വദേശിഎടക്കര വെട്ടിപ്പുഴ സുനീഷ് (42)നെയാണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ആലംകോട് അവറാന്‍പടിയിലുള്ള വീട്ടിലെത്തി ജിഷ എന്ന യുവതിയെ ബന്ധുവായ പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു.തെറ്റിപ്പിരിഞ്ഞ് വന്ന ഭാര്യയ്ക്ക് സംരക്ഷണം നല്‍കി കൂടെ നിര്‍ത്തിയതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് പ്രതി ബന്ധുവായ യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്.കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വിചാരണ നേരിടാതെ വര്‍ഷങ്ങളായി പോലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു

Sharing is caring!