സര്‍ഗലയം കലാമേളക്ക് കൊടി ഉയര്‍ന്നു

മലപ്പുറം: സാംസ്കാരിക മൂല്യബോധത്തിന്റെ ഉണര്‍ത്തു ഗീതമായി സര്‍ഗലയ കലാമേളക്ക് മലപ്പുറം മേല്‍മുറി ഇന്‍തിസ്വാബില്‍ കൊടി ഉയര്‍ന്നു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗലയം ഇസ്ലാമിക കലാസാഹിത്യ മത്സര വേദി കോഴിക്കോട് വലിയഖാസി സയ്യിദ് നാസര്‍ അബ്ദു ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
നേരത്തെ മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദില്‍ കാടേരി അബുല്‍ കമാല്‍ മുഹമ്മദ് മുസ്ലിയാരുടെ മഖ്ബറയില് സിയാറത്ത് നടത്തി. തുടര്‍ന്ന് കോണോംപാറയില്‍ നിന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍,സര്‍ഗലയ സമിതി അംഗങ്ങള്‍,ത്വലബാ അംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന സര്‍ഗ പ്രഘോഷം സര്‍ഗലയ നഗരിയിലെത്തി. തുടര്‍ന്ന് സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാല്‍ സമസ്ത പതാക ഉയര്‍ത്തി. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,സയ്യിദ് ഒ.എം.എസ് തങ്ങള്‍,ഒ.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍,ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി,ഹസന് സഖാഫി പൂക്കോട്ടൂര്‍, അസ് ലം ഫൈസി ബംഗളൂരു, പി.കെ. ലത്വീഫ് ഫൈസി, ശമീര്‍ ഫൈസി ഒടമല,സി.ടി ജലീല്‍ മാസ്റ്റര്‍, സി.കെ. കുഞ്ഞിപ്പു,അന്‍വര്‍ റഷീദ് ബാഖവി, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി എന്നിവര്‍ എസ്.കെ.എസ്.എസ്.എഫ് പതാക ഉയര്‍ത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് ഒ.എം സൈനുല്‍ ആബിദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹുസൈന് കോയ തങ്ങള്‍, സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, യൂനുസ് ഫൈസി വെട്ടുപാറ തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രി താനൂര്‍ ഇസ്ലാഹുല് ഉലൂം വിദ്യാര്‍ഥികള്‍ സൂഫീ സംഗീതം അവതരിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ത്വലബാ വിഭാഗത്തിന്റെ മത്സരങ്ങള്‍ തുടങ്ങും. വൈകീട്ട് 6.30ന് ജനറല്‍ വിഭാഗം ബുര്‍ദ പാരായണ മത്സരം നടക്കും.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]