സമസ്ത നേതാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം, 12 പേര്‍ക്കെതിരെ കേസ്

സമസ്ത നേതാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം, 12 പേര്‍ക്കെതിരെ കേസ്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരെയും നേതാക്കള്‍ക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം വ്യാജ പ്രചാരണം നടത്തിയതിനെതിരായ പരാതിയില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
സമസ്തയില്‍ നിന്ന് പുറത്താക്കിയ ഹക്കീം ഫൈസിക്കെതിരെ പ്രേരണാ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ഉമ്മര്‍കോയ എന്ന പേരില്‍ ഫെയ്സ് ബുക്ക് എക്കൗണ്ട് ഉണ്ടാക്കിയാണ് വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയിരുന്നത്. ഭിന്നിപ്പുണ്ടാക്കാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചതിന്റെ പേരില്‍ ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി.

Sharing is caring!