ഒഡീഷ സ്വദേശി മലപ്പുറത്ത് വാടകമുറിയില്‍ തൂങ്ങി മരിച്ചു

മലപ്പുറം: ഒഡീഷ സ്വദേശിയായ നിര്‍മാണ തൊഴിലാളി വാടക ക്വാര്‍ട്ടേര്‍സ് മുറിയില്‍ തൂങ്ങി മരിച്ചു. ചെട്ടിപ്പടി ആനപ്പടി മൂലക്കല് വളവിലെ വാടക ക്വാര്‍ട്ടേര്‍സില്‍ മുകളിലത്തെ മുറിയില്‍ താമസക്കാരനായ ഒഡീഷ നവരംഗ്പൂരിലെ ബേടല് സ്വദേശിയായ ഭഗ്ബന് ഖാതി (27) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെ ഭഗ്ബന്റെ കൂടെ താമസിച്ചിരുന്നവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറ്റൊരു മുറിയില്‍ കയര്‍ ഉപയോഗിച്ചു തൂങ്ങുകയായിരുന്നു. ഉടനെ മറ്റുള്ളവര്‍ കയര്‍ അറുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പേ തന്നെ മരണപ്പെടുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വെസ്റ്റ്ഹില്‍ ശമശാനത്തില്‍ സംസ്കരിച്ചു.
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]