കഞ്ചാവ് : യുവാവിന് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

മഞ്ചേരി : കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ യുവാവിനെ മഞ്ചേരി എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധക കഠിന തടവു കൂടി അനുഭവിക്കണം. അമരമ്പലം സ്വദേശി ചോലോത്ത് ജാഫര്‍ (40)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. 2021 ജൂലൈ ആറിന് അരിയല്ലൂര്‍ മുതുവത്തുംകണ്ടി ടിപ്പുസുല്‍ത്താന്‍ റോഡില്‍ വെച്ചാണ് ഇയാളെ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഓഫീസര്‍ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറില്‍ നിന്നും നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കരുളായിയിലെ വീട്ടില്‍ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അബ്ദുല്‍ സത്താര്‍ തലാപ്പില്‍ പതിനൊന്ന് സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 26 രേഖകളും നാല് തൊണ്ടി മുതലുകളും ഹാജരാക്കി.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]