ആറുവയസ്സുകാരിയെ മദ്രസയില്‍വെച്ച് പീഡിപ്പിച്ച മലപ്പുറത്തുകാരനായ മദ്രസ്യാധ്യാപകന് 62വര്‍ഷം കഠിന തടവും പിഴയും

ആറുവയസ്സുകാരിയെ  മദ്രസയില്‍വെച്ച് പീഡിപ്പിച്ച   മലപ്പുറത്തുകാരനായ  മദ്രസ്യാധ്യാപകന് 62വര്‍ഷം  കഠിന തടവും പിഴയും

മലപ്പുറം: ആറുവയസ്സുകാരിയെ മദ്രസയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറത്തുകാരനായ മദ്രസ്യാധ്യാപകന് 62 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം കൊളത്തൂര്‍ കരുവമ്പലം പറമ്പന്‍ വീട്ടില്‍ അബ്ദുള്‍ ഹക്കീമിനെയാണ് (27) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. കൂടാതെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കുട്ടിക്ക് ഉചിതമായ സഹായം നല്‍കണം.
2019ലാണ് സംഭവം നടന്നത്. മദ്രസയില്‍ പഠിക്കാനെത്തിയ കുട്ടിയെ അധ്യാപകന്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പട്ടാമ്പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് കൊപ്പം സബ് ഇന്‍സ്പെക്ടറായ എം രാജേഷാണ്.
പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ്‌കുമാര്‍ ശിക്ഷ വിധിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. കേസില്‍ 21 രേഖകള്‍ ഹാജരാക്കി 16 സാക്ഷികളെ വിസ്തരിച്ചു.

Sharing is caring!