മലപ്പുറത്ത് കരിങ്കല്‍ ക്വാറിയില്‍ സ്ഫോടനം : തൊഴിലാളി മരിച്ചു

മഞ്ചേരി: കരിങ്കല്‍ ഖനനത്തിന് സ്‌ഫോടകവസ്തു നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് അതിഥിതൊഴിലാളി മരിച്ചു. നേപ്പാള്‍ റുസ്തി ജില്ലയിലെ കിങ് ബഹദൂറാണ് (35) മരിച്ചത്. തൃക്കലങ്ങോട് കൂമങ്കുളം ഏറനാട് ഗ്രൈനൈറ്റിന്റെ ക്വാറിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബഹദൂറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ അഞ്ചുമാസമായി ക്വാറിയില്‍ പാറപൊട്ടിക്കുന്നതിന് മരുന്ന് നിറയ്ക്കുന്ന ജോലിചെയ്തുവരികയായിരുന്നു. മഞ്ചേരി എസ് ഐ വി സി കൃഷ്ണന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
RECENT NEWS

മലപ്പുറത്തെ ഹോട്ടലില്‍ അല്‍ഫാം ഉണ്ടാക്കുന്നതിനിടെ അടുക്കളിയില്‍ തീ പിടിച്ചു
മലപ്പുറം: മലപ്പുറം നിലമ്പൂരിലെ ഹോട്ടലില്‍ അല്‍ഫാം ഉണ്ടാക്കുന്നതിനിടെ അടുക്കളിയില്‍ തീ പിടിച്ചു. മിനര്‍വ പടിയിലെ ഹോട്ടലിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണു തീ പടര്‍ന്നത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം [...]