കണ്ണൂര്‍ സ്വദേശി മഞ്ചേരിയില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ സ്വദേശി മഞ്ചേരിയില്‍ മുങ്ങി മരിച്ചു

മഞ്ചേരി: കണ്ണൂര്‍ സ്വദേശിയായ തൊഴിലാളി മഞ്ചേരി പുല്‍പ്പറ്റയിലെ കുളത്തില്‍ മുങ്ങി മരിച്ചു. കൊട്ടിയൂര്‍ പന്നിയാമല പുതുപ്പറമ്പില്‍ വീട്ടില്‍ സജി ദേവസ്യയാണ്(35) മരിച്ചത്. രണ്ടുവര്‍ഷത്തോളമായി പുല്‍പ്പറ്റയിലെ സ്വകാര്യ തുന്നല്‍ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. പ്രഭാത സവാരിക്കുശേഷം തൃപ്പനച്ചി പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. നീന്തലിനിടെ മുങ്ങിപ്പോവുകയായിരുന്നു. മഞ്ചേരിയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിതാവ്: പരേതനായ ദേവസ്യ. മാതാവ്: ലീലാമ. ഭാര്യ: അഞ്ജു. മക്കള്‍: അഡോണ്‍, ആന്‍മരിയ. സഹോദരങ്ങള്‍: സന്തോഷ്, ടിന്റു.

Sharing is caring!