സൈക്കിള്‍ യാത്രികനായ മലപ്പുറത്തെ വിദ്യാര്‍ത്ഥി വാഹന അപകടത്തില്‍ മരിച്ചു

സൈക്കിള്‍ യാത്രികനായ മലപ്പുറത്തെ വിദ്യാര്‍ത്ഥി വാഹന അപകടത്തില്‍ മരിച്ചു

മഞ്ചേരി : രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി വാഹനമിടിച്ചു മരിച്ചു. കാരായ കാളംകാവിലെ പൊടുവണ്ണി മുസ്തഫ എന്ന മുസ്തുവിന്റെ മകന്‍ റിഷാദ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാണ്ടിക്കാട് മുനവ്വറ മദ്രസയിലേക്ക് സൈക്കിളില്‍ പോകവെ വാഹനം ഇടിക്കുകയായിരുന്നു. കുട്ടിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താനായില്ല. പാണ്ടിക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു. പന്തല്ലൂര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റിഷാദ്.

Sharing is caring!