കരിപ്പൂരിൽ വീണ്ടും വിമാനപകടം ; ആശങ്കയുടെ നിമിഷങ്ങൾ

കരിപ്പൂരിൽ വീണ്ടും വിമാനപകടം ; ആശങ്കയുടെ നിമിഷങ്ങൾ

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ മോക് ഡ്രിൽ . ഒരു അപകട ഘട്ടം ഉണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ‘ വിമാന അപകടത്തിൽ’ കണ്ടത്. 
ഇന്നലെ (നവംബർ29) വൈകുന്നേരം നാല് മണിയോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താതവളത്തിൽ യാത്രക്കാരെ ആശങ്കയിലാഴ്ത്തി എയർ പോർട്ട് റൺ വേക്ക് പുറത്തുള്ള റാർ ഏരിയയിൽ വിമാനാപകടം ഉണ്ടായെന്ന വാർത്ത വരുന്നത്. ആകാശത്തേക്ക് ഉയർന്നു പൊങ്ങിയ തീയും പുകയും അൽപ സമയം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. തുടർന്ന് അപകടം നടന്ന പ്രദേശത്തേക്ക് എയർപോർട്ട് അതോറിറ്റിയുടെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിനും ആബുലൻസുകളും സൈറൺ മുഴക്കി പാഞ്ഞെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിന് പിന്നാലെ കൊണ്ടോട്ടിയിൽ നിന്നുള്ള ഫയർ എഞ്ചിനും , പരിസര പ്രദേശങ്ങളിൽ നിന്നുള്ള ആ ബുലൻസുകളും പാഞ്ഞെത്തിയത്തോടെ പ്രദേശവാസികളാകെ ആശങ്കയിലായി.
 എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും സി.ആർ പി എഫ് , പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടന്ന സ്ഥലം സി.ആർ.പി.എഫിന്റെ നിയന്ത്രണത്തിലാക്കിയ ശേഷം അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷകൾ നൽകി ഉടനടി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരോടൊപ്പം സിവിൽ ഡിഫൻസ്,ട്രോമ കെയർ അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
 എയർപോർട്ട് അതോറിറ്റി മാനേജർ , സബ് കലക്ടർ സി. ആർ.പി.എഫ് കമാൻഡർ തുടങ്ങിയവർ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 
അപകട സ്ഥലത്ത് ഓരോ ഏരിയകളും സീൽ ചെയ്ത് ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും , അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിലും ഫോറൻസിക്ക് വിധക്തരുടെ നേതൃത്വത്തിൽ നടന്നു. 

മധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാൻ പി.ആർ.ഡിയും താഹസിൽദാരുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ വിഭാഗവും തയാറായി നിന്നു.

വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ മനസിലാക്കുവാനും പെട്ടന്നുണ്ടാവുന്ന ദുരന്തങ്ങളിൽ ഓരോ വിഭാഗവും ഏതൊക്കെ രീതിയിൽ പ്രവർത്തിക്കണമെന്നും മനസിലാക്കുന്നതിനാണ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ച് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. 

Sharing is caring!