കഞ്ചാവുമായി കരിപ്പൂർ സ്വദേശി പിടിയിൽ

കഞ്ചാവുമായി കരിപ്പൂർ സ്വദേശി പിടിയിൽ

വാഴക്കാട് : വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും വില്പനക്കായി എത്തിച്ച കഞ്ചാവുമായി കരിപ്പൂർ    കാണിച്ചിറോട് സ്വദേശിയായ ഷംനാദ് (39 ) മലപ്പുറം എന്നയാളെയാണ് വാഴക്കാട് വെച്ച് സബ് ഇൻസ്‌പെക്ടർ പ്രതീപിന്റെ നേതൃത്വത്തിൽ ഡാൻസഫ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 100 പാക്കറ്റ് കഞ്ചാവ് പിടികൂടി. ഇയാളുടെ പേരിൽ കരിപ്പൂർ , തേഞ്ഞിപ്പാലം, മലപ്പുറം എക്സൈസ് എന്നിവിടങ്ങളിലായി ലഹരി വില്പനയുമായി ബന്ധപ്പെട്ട് 10 ഓളം കേസുകൾ നിലവിലുണ്ട്.

Sharing is caring!