കാപ്പചുമത്തി മലപ്പുറത്തുനിന്നും നാടു കടത്തിയ പ്രതി വീണ്ടും മലപ്പുറത്ത്
മലപ്പുറം: കാപ്പചുമത്തി നാടു കടത്തിയ പ്രതി വീണ്ടും മലപ്പുറത്ത്, പിടിയിലായത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മുഹമ്മദ് ജൗഹര്‍.: കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിച്ചതിനാണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകത്തിയ പ്രതിയുമായ മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി ചാലില്‍ വീട്ടില്‍ മുഹമ്മദ് ജൗഹര്‍ (25) ആണ് അറസ്റ്റില്‍ ആയത്. അരീക്കോട്, കരുവാരകുണ്ട് , മേലാറ്റൂര്‍ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഹമ്മദ് ജൗഹറിനെ മാര്‍ച്ച് ഒമ്പതിനാണ് കാപ്പനിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തിയത്.
പ്രവേശന വിലക്ക് ലംഘിച്ച് മുഹമ്മദ് ജൗഹര്‍ ജില്ലയില്‍ പ്രവേശിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ യു.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ (കാപ്പ )പ്രകാരം മുഹമ്മദ് ജൗഹറിനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ്
RECENT NEWS
കണ്ണന് ദേവന് ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം
മലപ്പുറം: ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന് ദേവന് ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം ഒരുക്കുന്നു. എന്റെ അത്തപ്പൂക്കളം എന്ന പേരിലുള്ള മത്സരത്തില്‍ പൂക്കളമൊരുക്കിയ ശേഷം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ തയാറാക്കി [...]