മലപ്പുറം താനൂരില്‍ വധശ്രമകേസിലെ പ്രതിയെ പിടികൂടി

മലപ്പുറം താനൂരില്‍ വധശ്രമകേസിലെ പ്രതിയെ പിടികൂടി

താനൂർ : ക്രിമിനൽ കേസുകളിൽ പ്രതിയായ എടക്കടപ്പുറം ഈസെപ്പിന്റെ പുരക്കൽ അറഫാത്ത്‌ (30 നെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതകശ്രമം,
തട്ടിക്കൊണ്ടുപോവൽ,കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് , 
എടക്കടപ്പുറത്ത്‌ വെച്ച് മാമ്മലിന്റെ പുരക്കൽ സഹലിനെ തടഞ്ഞു നിർത്തി ചവിട്ടിതള്ളിയിട്ട് മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് വധശ്രമം നടത്തി ഒളിവിൽ പോയ പ്രതിയെ കൊച്ചിയിലെ ക്വട്ടേഷൻ തലവൻ കൊമ്പാല വിനീതിന്റെ സങ്കേതത്തിൽ നിന്നാണ് താനൂർ പോലീസ് അതിസാഹസികമായി പിടികൂടിയത്.
2015 മുതൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ താനൂർ, തിരൂർ, കൊണ്ടോട്ടി, തൃശ്ശൂർ, വെസ്റ്റ്‌ കുമ്പള എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു,
താനൂർ ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ താനൂർ എസ്.ഐ കൃഷ്ണലാൽ ആർ.ഡി,
സബ് ഇൻസ്‌പെക്ടർ ഷൈലേഷ്,
എ.എസ്.ഐ ജയകൃഷ്ണൻ, സീനിയർ
സി.പി. ഒ സലേഷ്, സി. പി.ഒമാരായ കൃഷ്ണപ്രസാദ്, സബാറുദ്ധീൻ, അഭിമന്യു, വിപിൻ ആൽബിൻ, ജിനേഷ് എന്നിവരാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയുമായി പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി ,

Sharing is caring!