ഊരകത്ത് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി നാലുപേര്‍ കസ്റ്റഡിയില്‍

ഊരകത്ത് സ്‌ഫോടക  വസ്തുക്കള്‍ പിടികൂടി നാലുപേര്‍ കസ്റ്റഡിയില്‍

വേങ്ങര: ഊരകം പൂളാപ്പീസില്‍ അനധികൃത ക്വോറിയില്‍ നിന്നും സ്‌ഫോടക വസ്തുക്കളും വാഹനങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തു. പുകയൂര്‍ വലിയപറമ്പില്‍ ഹമീദ് (26), ചേറൂര്‍ കിളിനക്കോട് തച്ചുപറമ്പന്‍ റാഷിദ് (26), തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ജി കാര്‍ത്തിക് (36) ജാര്‍ഖണ്ഡ് സ്വദേശി പ്രമോദ് മിഞ്ച് (20) എന്നിവരെയാണ് പിടികൂടിയത്. യാതോരു സുരക്ഷാ സംവിധാനവും ഇല്ലാതെ സൂക്ഷിച്ച 200 ജലാറ്റിന്‍ സ്റ്റിക്,60 ഇലക്ട്രിക്കല്‍ ഡിറ്റനേറ്റര്‍, 100 ഓര്‍ഡിനറി ഡിറ്റനേറ്റര്‍, 50 മീറ്റര്‍ ഫ്യൂസ് വയര്‍ എന്നിവയാണ് പിടിച്ചെടുത്തത്. കല്ലുകള്‍ കടത്താന്‍ ഉപയോഗിക്കുന്ന രണ്ട് ഇറ്റാച്ചി, രണ്ടു ടോറസ്സ് എന്നിവയും പിടിച്ചെടുത്തു. വേങ്ങര ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഹനീഫ, ഗ്രേഡ് എസ് ഐ ഉണ്ണികൃഷ്ണന്‍ ,സി പി ഒ മാരായ സിറാജ്, അനീഷ്, റാഷിനുല്‍ അഹ്‌സര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
പടം: ഊരകം പൂളാപ്പീസിനു സമീപം അനധികൃത ക്വോറിയില്‍ നിന്നും പിടിച്ചെടുത്ത സ്‌പോടക വസ്തുക്കള്‍ .

Sharing is caring!