മലപ്പുറത്ത് അധ്യാപിക തൂങ്ങിമരിച്ച കേസില്‍ സ്കൂളിലെ സഹഅധ്യപകന്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ അധ്യാപിക വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചതിന് പിന്നാലെ സ്കൂളിലെ സഹഅധ്യപകന്‍ അറസ്റ്റില്‍. അധ്യാപകന് ആത്മഹത്യാപ്രേരണയുണ്ടാക്കിയത് തെളിവുകളായത് അധ്യാപികയുടെ മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും ഡയറി എഴുത്തും. വേങ്ങര ടൗണ്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകന്പേരാമ്പ്ര സ്വദേശി രാമദാസ് (44) നെയാണ് വേങ്ങര പോലീസ് അറസ്റ്റു ചെയ്തത്.ഇതേ സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ബൈജു (44) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. കണ്ണമംഗലം എടക്കാപറമ്പിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ സെപ്ത.17 ന് രാവിലെ 11മണിയോടെയാണ് ബൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുറ്റൂര്‍ നോര്‍ത്ത് എം എച് എം എല്‍ പി സ്കൂള്‍ പ്രധാനാധ്യാപക
നായ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് സ്കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ ഉടനെ കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണപ്പെട്ട അധ്യാപികയുടെ ഡയറിലടക്കം രാമദാസിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വേങ്ങര കണ്ണമംഗലം എടക്കാപറമ്പിലുള്ള വീടിന്റെ താഴത്തെ ബെഡ്റൂമിലെ ഫാനിലാണ് അധ്യാപിക കെട്ടിതൂങ്ങി മരിച്ചിരുന്നത്. സംഭവത്തില്‍ വേങ്ങര പോലീസ് സ്റ്റേഷന് ക്രൈം 424/22 യു.എസ് 174 വി.ആര്.പി.സി ആയി കേസ്സ് എടുത്ത് അന്വേഷണം നടത്തി വരവെ സാക്ഷിമൊഴികളുടെയും ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകള്‍ പരിശോധിച്ചതിലും മേല്‍ കേസ്സ് 174 സി.ആര്.പി.സിവങ്കുപ്പ് മാറ്റം വരുത്തി 306 ഐ.പി.സി യാക്കിമാറ്റി കോടതിയിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ഇന്നു വേങ്ങര ഗേള്‍സ് സ്കൂളിലെ അദ്ധ്യാപകനും എസ്.പി.സി ചുമതല വഹിച്ചുവരുന്നയാളുമായ രാംദാസിനെ ള അറസ്റ്റ് ചെയ്തതെന്ന് വേങ്ങര പോലീസ് പറഞ്ഞു. തുടര്‍ന്ന് മലപ്പൂറം ജെ.എഫ്.സി.എംകോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]