മലപ്പുറം അരീക്കോട് പീഡനശ്രമം : 68കാരനെ റിമാന്റ് ചെയ്തു

മലപ്പുറം അരീക്കോട് പീഡനശ്രമം : 68കാരനെ റിമാന്റ് ചെയ്തു

മഞ്ചേരി : പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചതിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത വയോധികനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. അരീക്കോട് മുതുവല്ലൂര്‍ മുണ്ടക്കല്‍ മലപ്പുറത്ത്പുറായി നാഗന്‍ (78)നെയാണ് ജഡ്ജി എസ് നസീറ ഡിസംബര്‍ അഞ്ചു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചത്. ഇക്കഴിഞ്ഞ 13നാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ നാളികേരം കൂട്ടിയിടാന്‍ കുട്ടി സഹായിച്ചിരുന്നു. ഇതിന് പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതി തൊട്ടടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവന്നാണ് കേസ്. അരീക്കോട് എസ് ഐ വി യു അബ്ദുല്‍ അസീസാണ് കേസന്വേഷിക്കുന്നത്.

Sharing is caring!