അര്‍ജന്റീനയുടെ തോല്‍വി. കയ്യാങ്കളി നടന്നത് മലപ്പുറം കുന്നുമ്മലില്‍

മലപ്പുറം: ലോകകപ്പ് മത്സരത്തില്‍ അപ്രതീക്ഷിതമായി സൗദിയോട് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നലെ മലപ്പുറത്ത് ഫാന്സുകള് തമ്മില്‍ കയ്യാങ്കളി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെയാണ് മലപ്പുറം ടൗണില്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അര്‍ജന്റീനയുടെ അപ്രതീക്ഷിത പരാജയം മറ്റു ടീമുകളുടെ ആരാധകര്‍ ആഘോഷമാക്കിയതാണ് മെസ്സി ആരാധകരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് കളികാണാന്‍ അര്‍ജന്റീനന്‍ ആരാധകരൊരുക്കിയ സ്ക്രീനിനു മുന്നിലാണ് സംഘര്‍മുണ്ടായത്.
അര്‍ജന്റീനന്‍ ആരാധകരില്‍ ഒരാള്‍ പ്രകോപിതനായതോടെ മറ്റു അര്‍ജന്റീനന്‍ ആരാധകരും സംഘടിച്ചു. ആരാധകര്‍ തമ്മിലുള്ള വാക്കുതര്‍ക്കം ഏറെ സമയം നീണ്ടുനിന്നു. പിന്നീട് മറ്റു ആളുകള്‍ ഇടപെട്ടാണ് പ്രശ്നം ഒതുക്കിയത്.എന്നാല്‍ അടിപിടികളെല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലാണ് അവസാനം ആരാധകര്‍ എടുത്തത്. തര്ക്കമുണ്ടായവരെല്ലാം സംസാരിച്ച് സൗഹാര്ദത്തിലായാണ് പിരിഞ്ഞത്.
ജില്ലയിലെ വിവിധ ഇടങ്ങളിലും സമാനമായി വാക്കുതര്‍ക്കങ്ങളുണ്ടായി.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]