ലോകകപ്പ് ഉദ്ഘാടന വേദിയിൽ മുണ്ടെടുത്ത് താരമായി പി കെ ബഷീർ എം എൽ എ

ലോകകപ്പ് ഉദ്ഘാടന വേദിയിൽ മുണ്ടെടുത്ത് താരമായി പി കെ ബഷീർ എം എൽ എ

ദോഹ: മലയാളികൾ സ്വന്തം ലോകകപ്പ് ആയി ആഘോഷിക്കുന്ന വേദിയിൽ കേരളീയ വസ്ത്രം ധരിച്ചെത്തി പി കെ ബഷീർ എം എൽ എ. ഞായറാഴ്ച്ച നടന്ന ലോകകപ്പ് ഉദ്ഘാടനത്തിനാണ് മുണ്ടും ഷർട്ടും ധരിച്ച് ഏറനാട് എം എൽ എ പി കെ ബഷീർ എത്തിയത്. പാശ്ചാത്യ രാജ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി ഏറ്റവും മികച്ച രീതിയിലാണ് ഖത്തർ ലോകകപ്പ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദോഹ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ മുതൽ ലോകകപ്പിന്റെ ആശ്ചര്യങ്ങളിലേക്കാണ് ഖത്തർ സ്വീകരിക്കുന്നതെന്ന് പി കെ ബഷീർ പറഞ്ഞു. ലോകത്തിന്റെ പല ഭാ​ഗത്തു നിന്നും ഫുട്ബോൾ ആരാധകർ എത്തിയിട്ടും വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കാൻ ഏതാനും മിനുറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളു. ഇത്രയും വാഹനങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒരുമിച്ചെത്തിയിട്ടും ​ഗതാ​ഗത തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്കായി. എല്ലാംകൊണ്ടും വളരെ മനോഹരമായ ലോകകപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന അർജന്റീന-സൗദി അറേബ്യ മത്സരവും, 24ന് നടക്കുന്ന കളിയും കണ്ട ശേഷമാകും പി കെ ബഷീർ ഖത്തറിൽ നിന്നും മടങ്ങുക. പലവട്ടം ആ​ഗ്രഹിച്ച ലോകകപ്പ് കാണണമെന്ന മോഹമാണ് ഇപ്പോൾ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ നിന്നെത്തിയവരും, അവിടെയുള്ള മലയാളികളുമെല്ലാം ചേർന്ന് ലോകകപ്പ് ​ഗംഭീര ആഘോഷമാക്കുകയാമെന്നും പി കെ ബഷീർ കൂട്ടിച്ചേർത്തു.

Sharing is caring!