10ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്ലിംലീഗ്

10ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന്  മുസ്ലിംലീഗ്

മലപ്പുറം: പുറത്തൂര്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടില്‍കടവില്‍ ഭാരതപ്പുഴയില്‍ നടന്ന തോണി അപകടത്തില്‍ മരണപ്പെട്ട പുതുപ്പള്ളി നപ്രം സ്വദേശികളായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാരം തീര്‍ത്തും അപര്യാപ്തമാണെന്നും വളരെ പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അവരുടെ ഉപജീവനത്തിന് മാര്‍ഗമായി കക്ക പൊറുക്കാന്‍ പോയതുവഴി ഉണ്ടായ ജീവഹാനിക്ക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അതിദാരുണമായ ദുരന്തത്തില്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി ഓണ്‍ലൈനില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

Sharing is caring!