അരലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍

അരലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി യുവാവ്  അറസ്റ്റില്‍

നിലമ്പൂര്‍: വില്‍പ്പനക്കായി ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട 11.6 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരമ്പലം ഉള്ളാട് സ്വദേശി തരടിയേക്കല്‍ ജൗഹര്‍ ജഹാനെയാണ് (20) ഇന്നലെ പുലര്‍ച്ചെ രണ്ടോടെ നിലമ്പൂര്‍ കോടതി പടിയില്‍ നിലമ്പൂര്‍ എസ്.ഐ വി. വിജയരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വില്‍പ്പനക്കും രഹസ്യ കേന്ദ്രങ്ങളില്‍ കൂട്ടുകാരുമൊത്ത് സംഘം ചേര്‍ന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു എം.ഡി.എം.എ എത്തിച്ചിരുന്നത്. പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയില്‍ അര ലക്ഷം രൂപയോളം വില വരും. എ.എസ്.ഐ മുജീബ്, എസ്.സി.പി.ഒ പി. സുജേഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ എം. അസ്സൈനാര്‍, എന്‍.പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

Sharing is caring!