ഭീമന്‍ ഫുട്‌ബോള്‍ നിര്‍മ്മിച്ച് മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍

ഭീമന്‍ ഫുട്‌ബോള്‍  നിര്‍മ്മിച്ച് മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍

കോട്ടക്കല്‍:ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനെ വിളംബരം ചെയ്തുകൊണ്ട് ഭീമന്‍ ഫുട്‌ബോള്‍ നിര്‍മ്മിച്ച് എ കെ എം എച്ച് എസ് എസ് കോട്ടൂര്‍ ഗണിതശാസ്ത്ര ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍.20 സമഷഡ്ഭുജങ്ങളും 12 സമപഞ്ചഭുജങ്ങളും നിര്‍മ്മാണത്തിന് ഉപയോഗിച്ചു. അധ്യാപകരായ സ്വാലിഹ്, ബിനീഷ്, രാഗേഷ്, ഇര്‍ഷാദ്, വിദ്യാര്‍ത്ഥികളായ മുഹമ്മദ് റസിന്‍, കീര്‍ത്തന, അയാസ് ബിന്‍ ഫൈസല്‍ റബീഹ് എന്നിവര്‍ നേതൃത്വം നല്‍കി.

ഫുഡ്ബോൾ മാമാങ്കം 2022

ലോകകപ്പ് ഫുട്ബോൾ മുഴുവൻ കളികളും നാട്ടുകാർക്ക് കാണുവാനുള്ള അവസരം ഒരുക്കുകയാണ് വോയ്സ് ഓഫ് അരിയല്ലൂർ ഫുഡ്ബോൾ മാമാങ്കം 2022 എന്ന പേരിലുള്ള കളിയാവേശം നിറക്കുന്ന നാട്ടിലെ ജാതി മത രാഷ്ട്രീയത്തിനപ്പുറമുള്ള ഈ ജനകീയ കൂട്ടായ്മ ഒരു മാതൃകയാണ് ഖത്തറിൽ നേരിട്ട് കാണുന്ന അതെ ആവേശമാണ് ഈ കൂട്ടായ്മയിൽ ഉണ്ടാവുകയെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ പറഞ്ഞു.
നാടും നാട്ടുകാരും വലിയ ആവേശത്തിമിർപ്പിലാണ്
ഇവിടെ അടക്കം ചില പ്രദേശങ്ങൾ കണ്ടാൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ അല്ലെങ്കിൽ മലബാർ മേഖലയിലെ കവലകൾ കണ്ടാൽ ഇവിടെ കേരളത്തിലാണ് ലോകകപ്പ് നടക്കുന്നതെന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ഒരുക്കങ്ങൾ അത്രയും വലിയ ഫ്ലക്സ് ബോർഡുകളും തോരണങ്ങൾ കൊണ്ടും ഗ്രാമപ്രദേശങ്ങൾ ഒക്കെയും ഒരുങ്ങി കഴിഞ്ഞു.
അർജൻറീനക്കും ബ്രസീലിനും പോർച്ചുഗലിനും ഫ്രാൻസിനും ജർമ്മനിക്കും അപ്പുറത്ത് ഏതൊക്കെ ടീമുകൾ ആകും കപ്പടിക്കുക
ക്രിസ്റ്റ്യാനോ ,നെയ്മർ ,മെസ്സി എന്നിവർക്ക് പുറമേ ലോകകപ്പിൽ പുതിയ താരോദയം ഉണ്ടാകുമോ എന്നുമൊക്കെ നമുക്ക് കാത്തിരുന്ന് കാണാമെന്നും
പന്തുരുണ്ടു തുടങ്ങുമ്പോൾ ഖത്തർ ലോകകപ്പ് ഒരു വിസ്മയമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ക്ലബ്ബ് പ്രസിഡണ്ട് ലത്തീഫ് കല്ലുടുമ്പൻ അധ്യക്ഷത വഹിച്ചു.
 എം.ബി.ബി.എസിന്‌ മെറിറ്റിൽ റാങ്ക് ലഭിച്ച് പാലക്കാട് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച് നാടിന് അഭിമാനമായ കുമാരി നവ്യയെ പി.ടിയെ ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പുഴുക്കൾ ,ഗ്രാമപഞ്ചായത്ത് മുൻ മെമ്പർമാരായ ദീപ പുഴക്കൽ വിജയ് കൃഷ്ണൻ കോമത്ത് യുസഫ്, സന്തോഷ് കെ.ടി.സുരേഷ് കുമാർ, പി.ടി.ഹംസക്കോയ, ശശി കൊണ്ടേരംപാട്ട്, പ്രസാദ് ‘ കെ ഏ.കെ.രമേഷൻ, കൊണ്ടേരംപ്പാട്ട്, കോശി. സ്വാഗതവും ഒടുക്കത്തിൽ ഉണ്ണി നന്ദിയും പറഞ്ഞു

Sharing is caring!