മഞ്ചേരിയില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

മഞ്ചേരിയില്‍ മയക്കുമരുന്നുമായി  യുവാവ് അറസ്റ്റില്‍

മഞ്ചേരി : മയക്കുമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി. മഞ്ചേരി പട്ടര്‍കുളം സ്വദേശി ചക്കാലക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് റിയാസ് (23) നെയാണ് മഞ്ചേരി എസ് ഐ ഖമറുസ്സമാന്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ കണ്ടെടുത്തു. ചില്ലറ വിപണിയില്‍ കാല്‍ ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ മാരക മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് ടീം അംഗങ്ങളായ ഐ കെ ദിനേഷ്, ഹരിലാല്‍, പി മുഹമ്മദ് സലീം, ആര്‍ സഹേഷ്, കെ കെ ജസീര്‍, സിറാജ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ മഞ്ചേരി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!