ഖത്തറില്‍ നടക്കുന്ന ലോക കപ്പ് മത്സരത്തില്‍ ബോള്‍ കാരിയറായി മലപ്പുറത്തെ 13കാരന്‍

ഖത്തറില്‍ നടക്കുന്ന ലോക കപ്പ് മത്സരത്തില്‍ ബോള്‍ കാരിയറായി  മലപ്പുറത്തെ 13കാരന്‍

മലപ്പുറം: ഖത്തറില്‍ നടക്കുന്ന ലോക കപ്പ് മത്സരത്തില്‍ ബോള്‍ കാരിയറായി മലപ്പുറത്തെ 13കാരന്‍.ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തര്‍വേള്‍ഡ് കപ്പില്‍ ബോള്‍ കാരിയറായാണ് മലപ്പുറംപറവണ്ണ മുറി വഴിക്കലിലെ വീട്ടിലെ മുഹമ്മദ് റയാന് അവസരം ലഭിച്ചത്. ത്തറിലെ അല്‍ സദ്ദ് ഫുട്ബാള്‍ ക്ലബ്ബിലെ അണ്ടര്‍ 15 ടീം അംഗം. ബോള്‍ കാരിയറായിട്ടാണ് മുഹമ്മദ് റയാന്‍ വേള്‍ഡ് കപ്പ് ഗ്രൗണ്ടില്‍ ഇടം പിടിക്കുന്നത്.

റഫറിയുടെ കൂടെ പോയി ഫുട്ബാള്‍ താരങ്ങള്‍ക്ക് കളിക്കാനുള്ള പന്ത് നല്‍കുന്നതിനുള്ള ഭാഗ്യമാണ് ഈ കുട്ടിക്ക് കൈവന്നിട്ടുള്ളത്. ക്യാപ്റ്റന്‍ മാരുടെ കൈയിലാണ് പന്ത് നല്‍കുക. തന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് സയാനില്‍ നിന്നാണ് ആദ്യമായി റയാന്ന് ഫുട്ബാള്‍ കളിയില്‍ പ്രചോദനം ലഭിച്ചത്. പിന്നീട് കളിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും തല്‍ഫലമായി ഖത്തറിലെ പ്രമുഖ ഫുട്ബാള്‍ ക്ലബ്ബായ അല്‍ സദ്ദ് ഫുട്ബാള്‍ ക്ലബ്ബ് അണ്ടര്‍ 15 ടീമില്‍ സെലക്ഷന്‍ ലഭിക്കുകയും ചെയ്തു. സ്വദേശമായ പറവണ്ണ മുറി വഴിക്കലിലെ വീട്ടില്‍ ഇവര്‍ക്ക് കളിക്കാന്‍ വല്ലിപ്പയായ കെ.പി.ഒ. സൈനുദ്ധീനും സൗകര്യമൊരുക്കി കൊടുത്തിരുന്നു.

ചെറുപ്പം മുതലേ ഫുട്ബാളിനോടുള്ള താല്‍പ്പര്യം കാരണം റയാന്‍ ഇംഗ്ലീഷ് പ്രീമിയം ലീഗ് സ്ഥിരമായി കാണുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഖത്തറിലെ ഗ്രൗണ്ടില്‍ കളിച്ച് പ്രാവീണ്യം നേടുകയും ചെയ്തു. മലയാളിയായ അബ്ദുല്‍ ഫത്തഹ് എന്ന യംഗ് കോച്ച് അവരുടെ ടീമിലേക്ക് റയാനെ ക്ഷണിക്കുകയും റയാന്‍ സ്ഥിരമായി പരിശീലനം നേടുകയും ചെയ്തു. അങ്ങനെ അവരുടെ ഖത്തര്‍ ഫുട്ബാള്‍ ക്ലബ്ബില്‍ (ക്യു.എഫ്.സി) റയാന്‍ ടൂര്‍ണമെന്റ് കളിയില്‍ പങ്കെടുക്കുകയും പതിവായിരുന്നു.

പറവണ്ണ സ്വദേശിയും മുന്‍ പ്രവാസിയുമായ കെ.പി.ഒ. സൈനുദ്ധീന്‍ – ഫാത്തിമ ദമ്പതികളുടെ മൂത്ത മകള്‍ ഷംലയുടെ രണ്ടാമത്തെ മകനാണ് 13 വയസ്സുകാരനായ മുഹമ്മദ് റയാന്‍ . ഖത്തറിലെ ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂളില്‍ 8-ാം ക്ലാസ്സില്‍ പഠിക്കുന്നു. മൂത്ത മകനായ മുഹമ്മദ് സയാന്‍ ഇതേ വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. തലക്കടത്തൂരിലെ കോട നി യില്‍ ഫിറോസ് ബാബുവാണ് ഇവരുടെ പിതാവ്. ഖത്തറില്‍ 20 വര്‍ഷമായി എഞ്ചിനിയറാണ്. സ്ഥിരമായി കുടുംബ സമേതം ഖത്തറിലാണ്. രക്ഷിതാക്കളുടെ പിന്തുണയും മക്കള്‍ക്കുണ്ട്. ഏതായാലും ഖത്തറിലെ ത്രില്‍ പറവണ്ണയിലും അലയടിക്കും.

Sharing is caring!