മലപ്പുറം തൃപ്രങ്ങോട് ക്ഷേത്രച്ചിറയില്‍ 56കാരന് മരിച്ച നിലയില്‍

തിരൂര്‍: തൃപ്രങ്ങോട് ക്ഷേത്രച്ചിറയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രങ്ങോട് പരേതനായ അടിയാപ്പറമ്പില് കറപ്പന്റെ മകന് ശിവദാസനെ (ബാബു – 56) ആണ് ചിറയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ വന്നവര്‍ ചിറയുടെ കടവില്‍ ചെരിപ്പ്, കണ്ണട, മുണ്ട് എന്നിവ കണ്ടതോടെ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ചിലര്‍ സംശയം തോന്നി ശിവദാസന്റെ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. രാവിലെ വീട്ടില്‍ നിന്ന് ചിറയിലേക്ക് കുളിക്കാന്‍ പോയിരുന്നതായി അവര്‍ പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ തിരിച്ചു വരാത്ത കാര്യം അറിഞ്ഞിരുന്നില്ല. ഇതോടെ നാട്ടുകാരില്‍ ചിലര്‍ കടവില്‍ ഇറങ്ങി നോക്കിയപ്പോള്‍ മൃതദേഹം ലഭിക്കുകയായിരുന്നു. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. നടപടിക്രമങ്ങള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമ്മുവാണ് മാതാവ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി